ഇത്രത്തോളം യെഹോവാ
സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ
നടത്തി
ഒന്നുമില്ലായ്കയില്‍
നിന്നെന്നെ ഉണര്‍ത്തി
ഇത്രത്തോളം യെഹോവാ
സഹായിച്ചു (2)
ഹാഗാറിനെ പോലെ ഞാന്‍
കരഞ്ഞപ്പോള്‍
യാകോബിനെ പോലെ ഞാന്‍ അലഞ്ഞപ്പോള്‍
മരുഭൂമിയില്‍ എനിക്കു
ജീവജലം തന്നെന്നെ
ഇത്രത്തോളം യെഹോവാ
സഹായിച്ചു
(ഇത്രത്തോളം)
ഏകനായ് നിന്ദ്യനായി
പരദേശിയായ്
നാടും വീടും വിട്ടു ഞാന്‍
അലഞ്ഞപ്പോള്‍
സ്വന്ത നാട്ടില്‍ ചേര്‍ത്തു
കൊള്ളാമെന്നുറച്ച നാഥനെ
ഇത്രത്തോളം യെഹോവാ സഹായിച്ചു
(ഇത്രത്തോളം)
കണ്ണുനീരും ദുഖവും നിരാശയും
പൂര്‍ണമായി മാറിടും ദിനം
വരും
അന്ന് പാടും ദൂതര്‍ മദ്ധ്യേ
ആര്‍ത്തു പാടും ശുദ്ധരും
ഇത്രത്തോളം യെഹോവാ
സഹായിച്ചു (ഇത്രത്തോളം)
No comments:
Post a Comment