Wednesday, 26 March 2014

Nee ente sangethavum - നീ എന്‍റെ സങ്കേതവും








നീ  എന്‍റെ  സങ്കേതവും
നീ  എന്‍റെ  കോട്ടയും
നീ  എന്‍റെ  പ്രാണനാഥന്‍
നീ  എന്‍  ദൈവം

ആരാധിക്കും  ഞാന്‍  പൂര്‍ണ  ഹൃദയമോടെ
തേടും  നിന്‍  മുഖം  ജീവ  കാലമെല്ലാം
സേവിചീടും  ഞാന്‍  എന്‍  സര്‍വവുമായ്
അടിയനിതാ …. അടിയനിതാ  ദേവാ  (3)
അടിയനിതാ

നീ  എന്‍റെ  രക്ഷകനും
നീ  എന്‍റെ  വൈദ്യനും
നീ  എന്‍റെ  ആലംബവും
നീ  എന്‍  ദൈവം (ആരാധിക്കും)

നീ  എന്‍റെ  പാലകനും
നീ  എന്‍റെ  ആശ്വാസവും
നീ  എന്‍റെ  മറവിടവും
നീ  എന്‍  ദൈവം (ആരാധിക്കും)

kanyaka Maryamme kaval malaghamare - കന്യകമേരിയമ്മേ കാവല്‍ മാലാഖമാരെ









കന്യകമേരിയമ്മേ കാവല്‍ മാലാഖമാരെ
നിത്യവും കാത്തിടണേ  കൂടെ നടന്നീടണേ
സാത്താനെ ദൂരെ അകറ്റിടണേ  (2)
ആവെ മരിയ ആവെ മരിയ
കന്യക മേരി അമ്മേ (2) (കന്യകമേരിയമ്മേ)

സ്വര്‍ഗമൊരുക്കിയ സ്വര്‍ണ്ണാലയമേ
സൃഷ്ടാവിന്‍ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി
താരാട്ടു പാടിയ പുണ്യ തായേ (ആവെ മരിയ)

സ്വര്‍ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിന്‍ ഗോവണി നീ
കര്‍ത്താവിന്‍ ദാസി ഞാന്‍ എന്നൊരു വാക്കിനാല്‍
രക്ഷകന്‍ അമ്മയും നീ (ആവെ മരിയ)

നന്മ നിറഞ്ഞവള്‍ എന്നു മാലാഖ
ചൊല്ലിയതെത്ര സത്യം
സാത്താന്‍റെ തന്ത്രങ്ങള്‍ എല്ലാം തകര്‍ക്കാന്‍
നിന്നോളം ആരു ശക്തര്‍ (ആവെ മരിയ)

ഭൂമിയില്‍ സാത്താന്‍റെ ആദ്യത്തെ ശത്രു നീ
ആദാമിന്‍ മോചനമെ
ജപമാലയാകും ചാട്ടവാര്‍ ഏന്തി
തിന്‍മയകറ്റും ഞങ്ങള്‍   (ആവെ മരിയ) (കന്യകമേരിയമ്മേ)